Sunday, 11 December 2011

ദൈവാശ്രയബോധം

സ്പന്ദനം

ദൈവസമക്ഷത്തില് അര്‍പ്പിതമായോരാ
ആശ്രയബോധം വ്യതിചലിച്ചീടുമ്പോള്..
ആശ്രിതവത്സല താതന്‍ ഒരുക്കുന്നു
ദൈവാശ്രയബോധം അടിസ്ഥാനമാക്കുവാന്‍ ..
മഹാവിപത്ത് തന്‍ രൂപഭാവത്തിലായ്
അണിനിരന്നീടുന്ന തേങ്ങലിന്‍ നടുവിലായ് ..
ഉച്ചത്തില്‍ ഉരുവിടും ദൈവനാമത്തിലായ്
ആശ്രയബോധം ഉയിര്‍ത്തെഴുന്നേല്‍ക്കുമ്പോള്..
വിപത്തകലുന്നതും ശാന്തി നിറയുന്നതും
ദൈവകരുണയായ് കണ്ടരുളാനുള്ള  
വരമാണ് മുഖ്യം മനുജ ജന്മത്തിനു
ദൈവകൃപയതും ജന്മസാഫല്യവും ..

നന്ദിനി    ‍  ‍

Sunday, 27 November 2011

വിശുദ്ധി

സ്പന്ദനം

പഞ്ചെന്ദ്രിയങ്ങളാം
വാതായനങ്ങളില്‍ ..
ഹീനം എന്നെഴുതിയ
ബലഹീനതയെ  നാം ..
ദൈവപാദാന്തികത്തില്
കൊടുത്തെന്നാല്‍ ..
അനുഗ്രഹാശിസ്സുകള്‍
ബാഹ്യാന്തരികങ്ങളില്..
വാര്‍ത്തെടുക്കുന്നതോ ..
വിശുദ്ധ തലമുറ !

നന്ദിനി ‍ ‍

Tuesday, 1 November 2011

വിശ്വാസം

സ്പന്ദനം

വിശ്വാസവിളംബരം
മാത്രം വിശ്വാസിക്ക് ...
ആശ്വാസദായകം
എന്ന് നിനച്ചിടില് ...‍
പ്രവൃത്തി മറക്കുന്ന
വിശ്വാസം ക്ഷണിക്കുന്നു ...
ശ്വാസം നിലയ്ക്കും
വിപത്തുകള്‍ നിശ്ചയം !

നന്ദിനി

Sunday, 16 October 2011

സര്‍വ്വസമര്‍പ്പണം

സ്പന്ദനം

സമര്‍പ്പണ വഴികളില്‍ സ്നേഹം അനിവാര്യം
സ്നേഹരാഹിത്യം പ്രശ്നത്തിലാഴുമ്പോള്‍..
സര്‍വ്വസമര്‍പ്പണം വഴിത്തിരിവാകുന്നു
നിത്യമാം ജീവിത വഴിത്താര തന്നിലായ് ...
പൂര്‍ണ്ണ സമര്‍പ്പണം അര്‍ത്ഥമാക്കുന്നതോ ...
ദേഹ ദേഹീ സമര്‍പ്പണ സത്യത്തെ ..
മനസ്സ് മനസാക്ഷി തലങ്ങളില്‍ പോലുമാ
സമര്‍പ്പണ സത്യങ്ങള്‍ വാതില്‍ തുറക്കുന്നു ..
ബുദ്ധിയും ശക്തിയും അഹവും വിളമ്പുന്ന
തത്വങ്ങള്‍ പ്രബലത ചിന്താ വൈവിധ്യങ്ങള്...‍
തൃപാദ പങ്കജേ സര്‍വ്വസമര്‍പ്പണം
തൃത്തോളിലേറ്റുന്നു  മാനവരാശിയെ.

നന്ദിനി

Saturday, 15 October 2011

വചന വഴി

സ്പന്ദനം

ആ നാദധാരയില്‍ ലയനം പരിപൂര്‍ണ്ണം..
ആ ജീവ തന്തുവില്‍  പൂര്‍ണ്ണം സമര്‍പ്പണം ...
ആ ദിവ്യ തേജസ്സാം ജഗത്തിന്‍ അധിപതി ..
ജീവിത പന്ഥാവില്‍ മുക്തിസുധാകരം ...

ദിശകളില് മാറ്റങ്ങള്‍  കോടാനുകോടികള്‍ ..
തെറ്റുകള്‍ ശരികള്‍ വാഗ്വാദ വര്‍ഷങ്ങള്..
ലോക നീതി ഒരു ത്രാസ്സില്‍ ഒതുങ്ങുമ്പോള്‍ ..
ദൈവ നീതി തരും ജീവത് വചസ്സുകള്‍ ...


നന്ദിനി

Saturday, 1 October 2011

നന്ദികേട്‌

സ്പന്ദനം

ജീവിതം തന്നെ മഹാദാനമെന്നത്
മറക്കുന്ന ലോകം പറയുന്ന ന്യായങ്ങള്‍
നിരീശ്വരവാദികള് നിരത്തുന്ന വാദങ്ങള്‍
സൃഷ്ടിച്ച താതനു പഴികള്‍ നിരവധി ...

ഒരു കള്ളസാക്ഷ്യം പകര്‍ന്ന വിഷത്തിലായ്
കുരിശുമരണം വിജയം വരിച്ചപ്പോള്‍
കുരിശുകള്‍ അനവധി തത്വങ്ങള്‍ നിരവധി
ഇന്നു സാക്ഷ്യങ്ങളോ...കുരിശുമരണങ്ങള്.


നന്ദിനി ‍  

Friday, 2 September 2011

മാനസാന്തരം

സ്പന്ദനം

ഉച്ച വെയിലിന്റ്റെ  ഉഗ്രമാം ചൂടേറ്റു
കേഴുന്ന ഭൂമിക്കു സാന്ത്വനമായിതാ ....
നാഥന്റ്റെ ചുടു നിണം ധാരയിലൊഴുകുന്നു ,
കാണുന്നു  ഞാനിതാ , നില്‍ക്കുന്നു  നിശ്ചലം !

വാടി തളര്‍ന്നൊരാ താമര തണ്ട് പോല്
തളരുന്നു പൂമേനി ,ഭാരിച്ച കുരിശിനാല്‍‍
പതറുന്ന ചുവടിനാല്‍ ,വീഴുന്ന നാഥനെ ...
കാണുന്നു ഞാനിതാ , നില്‍ക്കുന്നു നിശ്ചലം !

ശിരസ്സില്‍ തറച്ചോരാ, മുള്‍കിരീടത്താലെ
ഇറ്റിറ്റു വീഴുന്ന  രക്തത്തിന്‍  തുള്ളികള്‍ ,
കാഴ്ച മറയ്ക്കുന്നു , ഇടറുന്നു ചുവടുകള്‍
കാണുന്നു ഞാനിതാ , നില്‍ക്കുന്നു നിശ്ചലം !

അട്ടഹസിക്കുന്നു , പരിഹസിച്ചീടുന്നു...
തുപ്പുന്നു  നാഥന്റ്റെ തിരുമുഖത്തേയ്ക്കവര്‍...
ഹൃദയം നുറുങ്ങുന്നു, ഓടിയടുത്തു  ഞാന്‍ ..
എന്‍ പ്രിയ നാഥനെ ആശ്വസിപ്പിക്കുവാന്‍ ...

 ആശ്ചര്യഭരിതയായി  അത്ഭുതപ്പെട്ടു  ഞാന്
തിരു മുഖം  തന്നിലെ ശാന്തി  കണ്ടേഴ  ഞാന്‍‍
അനുതപിച്ചീടുന്നു, മാപ്പ് ചോദിക്കുന്നു ...
ഏറ്റു  പറയുന്നു , എന്നുടെ തെറ്റുകള്‍

ലോകത്തിന്‍ പാപമാം കുരിശും ചുമന്നു  
നടന്നു നീങ്ങുന്നോരാ  നാഥന്റ്റെ പിന്നിലായി
പോകുന്നു ഞാനിതാ ജീവിത ഭാരമായി
ചേര്‍ക്കണേ , എന്നെയും നിന്നുടെ  രാജ്യത്തില്‍ ....



നന്ദിനി


Friday, 19 August 2011

അന്ത്യവിധി

സ്പന്ദനം

 
സൂര്യന്‍ മുഖം പൊത്തി,അനീതി പുഷ്പ്പിക്കുന്നു ...
ചന്ദ്രന്‍  ഇരുളുന്നു,അക്രമം  പെരുകുന്നു ...
വെന്തുരുകുന്നിതാ ...മൂലപദാര്‍ത്ഥങ്ങള്...
ദുഷ്ടത  ദണ്‍ഡായി   മാറ്റിയ മര്‍ത്യര്‍ക്ക്
ആസന്നമാകുന്ന  ഭീകരമാം ദിനം ...!‍  

 

കാനനം തന്നിലെ മുന്തിരി തണ്ടിനെ ..
 വെട്ടിയരിഞ്ഞിട്ടു ചുട്ടെരിക്കുന്ന പോല്‍
കൈവെടിയുന്നിതാ ദുഷ്ടരെയൊക്കെയും
സര്‍വ്വസൃഷ്ടാവാം  ജഗത്പിതാവിന്നിതാ
അന്ത്യവിധിയെന്ന  മഹാദിനത്തില്‍ .....


ആയിരം  സൂര്യന്മാര്‍ തന് പ്രഭയാല്‍
ആഗതനാകുന്നു   ലോകനാഥന്‍ ...
അകമ്പടിയേകുന്നു സ്വര്‍ഗ്ഗ ദൂതര്‍ ...
സര്‍വ്വസമ്പത്തിന് ‍ ഉടയവനായൊരാ..
രാജാധിരാജനാം  ജഗദീശനെ ..
വാന മേഘങ്ങളില്‍  ആഗതനായൊരാ..
പൊന്നു നാഥനെ എതിരേല്ക്കുവാന്
മാലാഖ വൃന്ദത്തിന്‍ ..നല്സ്തുതികള്
വാനിടം തന്നിലും ..ഭൂതലം തന്നിലും‍..
ആഘോഷമോടെ   മുഴങ്ങുന്നിതാ ...

കാഹളം മുഴങ്ങുന്നു ..സ്തുതികള്‍ ഉയരുന്നു ...
മര്‍ത്യഗണത്തിന്‍ മഹാവിധിക്കായ് ...

ഒരുങ്ങുന്നു വാനവും ഭൂതലവും ...
ഭൂമിയോ തന്നിലെ മൃതരെ നല്‍കീടുന്നു ..
അഗാധമാം ആഴിയോ ..തന്നിലെയും
ഭൂതലം തന്നിലെ മഹത് സൃഷ്ടിയാം  മര്‍ത്യര്‍
അന്ത്യവിധിക്കായി  അണിനിരന്നു ....

ഈ ലോകജീവിത നന്മകള്‍ തിന്മകള്‍
ഓരോന്നോരോന്നായി ഓര്‍ത്തിടുമ്പോള്
ഉള്ളില്‍ മുഴങ്ങുന്ന വിധിവാചകത്തിലായ്
ഇടം വലം ഭാഗേ നിരന്നിടുമ്പോള്‍
ജീവനും മരണവും പുണര്ന്നിടുമ്പോള്‍

 
ആഹ്ലാദചിത്തരായ് സന്തോഷഭരിതരായി
സ്തുതിക്കുന്നു പുകഴ്ത്തുന്നു വലതുഭാഗം ...
നിത്യ നിരാശയില് ആണ്ടു പോകുന്നിതാ
ഇടതു ഭാഗത്തിലെ മര്‍ത്യഗണം...
അന്ത്യവിധിയാം മഹാദിനത്തില്
‍ സ്വര്‍ഗ്ഗവും നരകവും നന്മയും തിന്മയും
ഏറ്റുവാങ്ങുന്നോരാ മര്‍ത്യ ഗണം ...
തന്നുടെ ചെയ്തികള്‍ ,ജീവിതരീതികള്‍ ..
സന്തോഷ സന്താപമേകിടുന്നു....
ജീവനും മരണവും പുല്കിടുന്നു ...
 
 
 
നന്ദിനി



Wednesday, 17 August 2011

യേശു ആരാണ്?

 സ്പന്ദനം


  സ്വര്‍ഗ്ഗീയ  മന്നയായ്,ഭൂവതില് ‍‍ജീവനായി
സ്വര്‍ഗീയ താതനോ, ജാതനായ്
ആത്മീയ ഭോജ്യമായ്,ജീവന്റ്റെ അപ്പമായി
 ആ ദിവ്യ സൂനുവോ,സ്നേഹമായി...

സ്നേഹത്തിന്‍ നിറദീപമാണ് നീ,എന്നാളും...
സ്നേഹമാം മക്കള്‍ തന്‍ സാന്ത്വനവും ..
ആത്മാവിനുന്മേഷദായകനാണ് നീ...
ആത്മസ്വരൂപനാം  സല്പിതാവേ....

നിത്യ ജീവന്റ്റെ, ഉറവിടമാണ് നീ..
സത്യത്തിന്‍ സാക്ഷിയാം,യേശുദേവാ ..
കനിവാണ് നീ നാഥാ, കൃപയാണ് നീ നാഥാ..
കാരുണ്യ കടലാകും, സ്നേഹതാതാ ...

വേദന തിങ്ങുന്ന ജീവിത യാത്രയില്‍ ..
വഴിവിളക്കാണു നീ, കരുണാമയാ..
ആശ്രിതര്‍ക്കെപ്പോഴും ആലംബമേകുന്ന...
ആശ്വാസദായകാ ,ജീവതാതാ ....

  ‍
നന്ദിനി

Tuesday, 16 August 2011

സൃഷ്ടാവും സൃഷ്ടിയും

സ്പന്ദനം


ശോഭയാല്‍  അഴകുറ്റ  മാരി വില്ലിനെ  നോക്കി ..
ആരാണ് കുലച്ചത് എന്ന്  ഞാന്‍  ചോദിച്ചു പോയ്...
അത്യുന്നതനാം ‍ ദൈവം ..തന്നുടെ  കരങ്ങളാല്‍ ..
ആകാശ വിതാനത്തെ  വലയം ചെയ്തീടുന്നു ...

  അവിടുന്നിച്ച്ചിക്കുമ്പോള്‍   തെക്കന്‍ കാറ്റ് വീശുന്നു ..
മേഘ  ഗര്‍ജ്ജനം കൊണ്ട് ഭൂമിയെ  ശാസിക്കുന്നു ..
അത്യഗാധത്തിനുള്ളില് ദ്വീപുകള്‍  ഉറപ്പിച്ചു ..
നിശ്ചലമാക്കിയെന്നതവിടുത്തെ നിശ്ചയം ...!

സൃഷ്ടികള്‍  അത്യത്ഭുതം ..! സൃഷ്ടാവിന്‍  തിരുനാമം ..
   സൃഷ്ടികള്ക്കതീതമാം  ഉന്നത തിരുനാമം‍...
സര്‍വ്വശക്തനാം  ദൈവം,  തന്നുടെ   തിരുനാമം...
  സര്‍വ്വ ശക്തിയോടെ  ഞാന്   പുകഴ്ത്തി   പാടീടുന്നു ..

ആകാശം  തന്നില്‍ നിന്ന് മഴയും മഞ്ഞും വന്നു ...
 അങ്ങോട്ട്‌  മടങ്ങാതെ ,ഭൂമിയെ നനയ്ക്കുന്നു ..
സസ്യങ്ങള്‍  മുളപ്പിച്ചു ,ഫലങ്ങള്‍  നല്‍കീടുന്നു ..
സന്തോഷമാം  സാഗരം  ..ലഭ്യമാക്കീടുന്നിതാ...

ശാശ്വതമായ  ഒരു  ,സ്മാരകം  നിര്‍മ്മിക്കുവാന്‍...
 ശാന്തിദായകനാകും, ദൈവത്തെ സ്തുതിക്കുവാന്‍ ...
വിശുദ്ധ ഗിരി തന്നില്, വിശ്രമിച്ചീടുവാനായി ‍ 
വാഞ്ചിക്കുന്നേശു നാഥാ... വരിക എന്‍ ചാരെ നീ ....


നന്ദിനി


Sunday, 14 August 2011

തിരുകുടുംബം


കൊട്ടിയടയ്ക്കുന്നു വാതിലുകള്‍
ഒഴിഞ്ഞു മാറുന്നിതാ മനുഷ്യ വര്‍ഗ്ഗം
സ്വര്‍ഗീയ ഉണ്ണിക്കു സ്വാഗതമരുളുവാന്‍
ആരുമേയില്ലത് ദു:ഖകരം

സ്നേഹിച്ചു ജീവന്‍ വെടിയുവാന്‍ വന്നൊരാ
 ഉണ്ണിക്കു  ശയ്യയോ  പുല്‍തൊട്ടിലും
കാലികള്‍ പോലും  മനസ്സിലാക്കീടുന്ന
ഉണ്ണി തന്‍  മഹാത്മ്യം  എത്ര ശ്രേഷ്ടം !

എളിമ  തന്  ഉറവിടം  ആ കുടുംബം ..
 ഏവര്‍ക്കും   മാതൃക  ആ കുടുംബം....
സ്നേഹമാണവരുടെ  സര്‍വ്വ സ്വത്തും
  കാരുണ്യമാണവരുടെ മുഖമുദ്രയും ....

രാജനാം   നാഥന്റ്റെ   തിരുമുമ്പി ലിന്നിതാ
  പത്രാസു  കാട്ടുന്നു  മനുഷ്യ വര്‍ഗ്ഗം...
 സൃഷ്ടിച്ച   താതനു   പുല്തൊഴുത്തും ...
സൃഷ്ട്ടിക്കു  മാളിക   വാസഗേഹം ...

  സര്‍വ്വ   നാശത്തിനും ഹേതുവായി  മാറുന്ന
   സമ്പത്തിന്‍ സ്ഥാനമാണ്    ഒന്നാമത് ....
ഇന്നു  കുടുംബത്തിന്‍  വിളക്കാണ്  സമ്പത്ത് ..
സ്നേഹത്തിനടിസ്ഥാനമാണതു   നിശ്ചയം ..!
  
 തിരുക്കുടുംബത്തിന്റ്റെ     ജീവിതം   മഹനീയം ...
 സമ്പത്തവര്‍ക്കെന്നും   സ്നേഹ മാണെപ്പോഴും
 യേശുവിന്‍ വളര്‍ത്തു  പിതാവിന്റ്റെ  നീതിയും ...
 അമ്മ തന്  വിശുദ്ധിയും  കുടുംബത്തിന് അടിസ്ഥാനം ...

വിശുദ്ധരാം  മക്കളാണെന്നും  മാതാപിതാക്കള്‍ക്ക്‌
 സമ്പത്ത്  എന്നത്   എത്രമേല്‍  സ്പഷ്ടവും ...!
   ഉണ്ണിയേശുവിന്റ്റെ  ജനനം ആ  അമ്മയ്ക്ക് ...
 തങ്ക കിരീട മായ്   സ്വര്‍ഗീയ  രാജ്ഞിയായി ...

   യൌസേപ്പ്   താതനോ..ഉണ്ണി യേശുവിന്റ്റെ
 സാമീപ്യം എത്ര   വിശുദ്ധി  നിറഞ്ഞതായി ...
മരണ സമയത്ത്  ലഭിച്ച  സൌഭാഗ്യവും ...
  താതന്റ്റെ  ജീവിതം  അര്‍ത്ഥ  സംപുഷ്ടമായ് ...!

പുറമെ  സ്നേഹിക്കുവാന്‍  കൊതിക്കും മനസ്സ് തന്‍
അവസ്ഥ  ദയനീയം എത്രയോ  കഷ്ടവും ...!
 ആത്മാവിന്‍ സ്നേഹമാണെന്നാളും  കരണീയം....
   ആത്മാവിന് രക്ഷയോ  ഉന്നതം .. ശ്രേഷ്ടവും ...!

കുടുംബങ്ങള്‍  ഒന്നിച്ചു സ്വര്‍ഗ്ഗ ത്തിലെത്തുന്ന
 സൌഭാഗ്യം എത്ര  മേല് സന്തോഷ   ദായകം....!   
സ്വര്‍ഗ്ഗീയ  താതന്റ്റെ  വലതു  ഭാഗത്തായി
   നിരക്കുന്ന  കുടുംബമോ ..സ്വപ്ന  സാഫല്ല്യവും....


നന്ദിനി ‍
   ‍‍


 ‍