സ്പന്ദനം
ശോഭയാല്‍ അഴകുറ്റ മാരി വില്ലിനെ നോക്കി ..
ആരാണ് കുലച്ചത് എന്ന് ഞാന്‍ ചോദിച്ചു പോയ്...
അത്യുന്നതനാം ദൈവം ..തന്നുടെ കരങ്ങളാല്‍ ..
ആകാശ വിതാനത്തെ വലയം ചെയ്തീടുന്നു ...
അവിടുന്നിച്ച്ചിക്കുമ്പോള്‍ തെക്കന്‍ കാറ്റ് വീശുന്നു ..
മേഘ ഗര്‍ജ്ജനം കൊണ്ട് ഭൂമിയെ ശാസിക്കുന്നു ..
അത്യഗാധത്തിനുള്ളില് ദ്വീപുകള്‍ ഉറപ്പിച്ചു ..
നിശ്ചലമാക്കിയെന്നതവിടുത്തെ നിശ്ചയം ...!
സൃഷ്ടികള്‍ അത്യത്ഭുതം ..! സൃഷ്ടാവിന്‍ തിരുനാമം ..
സൃഷ്ടികള്ക്കതീതമാം ഉന്നത തിരുനാമം...
സര്‍വ്വശക്തനാം ദൈവം, തന്നുടെ തിരുനാമം...
സര്‍വ്വ ശക്തിയോടെ ഞാന് പുകഴ്ത്തി പാടീടുന്നു ..
ആകാശം തന്നില്‍ നിന്ന് മഴയും മഞ്ഞും വന്നു ...
അങ്ങോട്ട് മടങ്ങാതെ ,ഭൂമിയെ നനയ്ക്കുന്നു ..
സസ്യങ്ങള്‍ മുളപ്പിച്ചു ,ഫലങ്ങള്‍ നല്‍കീടുന്നു ..
സന്തോഷമാം സാഗരം ..ലഭ്യമാക്കീടുന്നിതാ...
ശാശ്വതമായ ഒരു ,സ്മാരകം നിര്‍മ്മിക്കുവാന്‍...
ശാന്തിദായകനാകും, ദൈവത്തെ സ്തുതിക്കുവാന്‍ ...
വിശുദ്ധ ഗിരി തന്നില്, വിശ്രമിച്ചീടുവാനായി
വാഞ്ചിക്കുന്നേശു നാഥാ... വരിക എന്‍ ചാരെ നീ ....
നന്ദിനി
കവിതയെ പറ്റി വലിയ ഗ്രാഹ്യം ഇല്ല
ReplyDeleteഎന്നാലും..
സൃഷ്ട്ടികള്‍ അത്യല്ഭുതം.. ഈ വരികള്‍ ഇഷ്ട്ടപ്പെട്ടു..