സ്പന്ദനം
സമര്‍പ്പണ വഴികളില്‍ സ്നേഹം അനിവാര്യം
സ്നേഹരാഹിത്യം പ്രശ്നത്തിലാഴുമ്പോള്‍..
സര്‍വ്വസമര്‍പ്പണം വഴിത്തിരിവാകുന്നു
നിത്യമാം ജീവിത വഴിത്താര തന്നിലായ് ...
പൂര്‍ണ്ണ സമര്‍പ്പണം അര്‍ത്ഥമാക്കുന്നതോ ...
ദേഹ ദേഹീ സമര്‍പ്പണ സത്യത്തെ ..
മനസ്സ് മനസാക്ഷി തലങ്ങളില്‍ പോലുമാ
സമര്‍പ്പണ സത്യങ്ങള്‍ വാതില്‍ തുറക്കുന്നു ..
ബുദ്ധിയും ശക്തിയും അഹവും വിളമ്പുന്ന
തത്വങ്ങള്‍ പ്രബലത ചിന്താ വൈവിധ്യങ്ങള്‍...
തൃപാദ പങ്കജേ സര്‍വ്വസമര്‍പ്പണം
തൃത്തോളിലേറ്റുന്നു മാനവരാശിയെ.
നന്ദിനി
സർവ്വം സമർപ്പണം,,,,,
ReplyDeleteസമര്പ്പണമഖിലവും ദൈവത്തിനാകുമ്പോള് ജീവിതത്തിനു ലക്ഷ്യവും സാഫല്യവും കൈവരുന്നു...
ReplyDeleteഅര്‍ത്ഥവത്തായ വരികള്‍ ...അപ്പയെപ്പോലെ നന്നായി എഴുതുവാന്‍ കഴിയട്ടെ.ആശംസകള്‍!
സമര്‍പ്പണവഴികളില്‍ സര്‍വ്വസമര്‍പ്പണം, പൂര്‍ണ്ണ(മനസ്സോടെ)സമര്‍പ്പണം,ദേഹ-ദേഹീ സമര്‍പ്പണം എന്നൊക്കെയുള്ളത് കാരണമാകുന്നത് സ്നേഹരാഹിത്യമോ അന്ധമായ സ്നേഹമോ..
ReplyDelete(കുറഞ്ഞ വരികളില്‍ പാകപ്പെടുത്തിയ കവിത ഇഷ്ടമായി. പക്ഷെ ഇതിനു മതപരം എന്ന ലേബല്‍ എന്തിനു എന്ന് മനസ്സിലായില്ല. ആശംസകള്‍ )
“..പൂര്‍ണ്ണ സമര്‍പ്പണം അര്‍ത്ഥമാക്കുന്നതോ ...
ReplyDeleteദേഹ ദേഹീ സമര്‍പ്പണ സത്യത്തെ ..“
ഇഷ്ട്ടപ്പെട്ടു..
നല്ല ശൈലി.
എല്ലാ കവിതകളും ഒരേ ദിശയിലേക്കാണല്ലോ..!
തുടരുക.
ആശംസകളോടെ..,പുലരി
വേറിട്ട ഒരു സ്റ്റൈല്‍ എഴുത്ത് ...
ReplyDeleteഎല്ലാ കവിതകളിലും ... ഇന്നത്തെ കവിതകളില്‍ കുറഞ്ഞു വരുന്നതും
മുമ്പത്തെ കവിതകളില്‍ കൂടുതലായി കാണുന്നതുമായ ഒരു രീതി ..
എന്ത് കൊണ്ടാണെന്ന് അറിയില്ല .. അങ്ങനെ തോന്നി ...
കുറച്ചു വരികളില്‍ ഒരുപാടു എഴുതി .. പറയേണ്ടത് മുഴുവന്‍ പറയുകയും ചെയ്തു ..
നന്നായിട്ടുണ്ട് .. ആശംസകള്‍ ..
പൂര്‍ണ സമര്‍പ്പണം - അത് തന്നെയാ വേണ്ടത്.
ReplyDeletehttp://surumah.blogspot.com
സങ്കല്പങ്ങള് ..തിരുത്തി
ReplyDeleteമുഹമ്മദ് സര് സന്തോഷം
ഇസ്മയില്‍ ...ദൈവത്തിനു സമപ്പിക്കുന്നത്
എന്നാണു ഉദ്ദേശിച്ചത് ...
പ്രഭന് ...നന്ദി വീണ്ടും സ്വാഗതം
യാത്രക്കാരന് ...ഇനിയും വരണം ...ബ്ലോഗിലെയ്ക്ക് സ്വാഗതം
അഹമ്മദ് സര് ...നന്ദി വീണ്ടും കാണാം