സ്പന്ദനം
നന്ദിനി
ദൈവസമക്ഷത്തില് അര്‍പ്പിതമായോരാ
ആശ്രയബോധം വ്യതിചലിച്ചീടുമ്പോള്..
ആശ്രിതവത്സല താതന്‍ ഒരുക്കുന്നു
ദൈവാശ്രയബോധം അടിസ്ഥാനമാക്കുവാന്‍ ..
മഹാവിപത്ത് തന്‍ രൂപഭാവത്തിലായ്
അണിനിരന്നീടുന്ന തേങ്ങലിന്‍ നടുവിലായ് ..
ഉച്ചത്തില്‍ ഉരുവിടും ദൈവനാമത്തിലായ്
ആശ്രയബോധം ഉയിര്‍ത്തെഴുന്നേല്‍ക്കുമ്പോള്..
വിപത്തകലുന്നതും ശാന്തി നിറയുന്നതും
ദൈവകരുണയായ് കണ്ടരുളാനുള്ള
വരമാണ് മുഖ്യം മനുജ ജന്മത്തിനു
ദൈവകൃപയതും ജന്മസാഫല്യവും ..
നന്ദിനി
വരമാണ് മുഖ്യം മനുജ ജന്മത്തിനു
ReplyDeleteനന്നായിരിക്കുന്നു രചന.
ReplyDeleteആശംസകളോടെ,
സി.വി.തങ്കപ്പന്‍
Nice lines, showing Gods mercy
ReplyDeleteമനുഷ്യനില്‍ ആശ്രയിക്കുന്നതിനെക്കാള്‍ ദൈവത്തില്‍ ആശ്രയിക്കുന്നത് ഏറെ ഉത്തമം
ReplyDelete