സ്പന്ദനം
സ്വര്‍ഗ്ഗീയ മന്നയായ്,ഭൂവതില് ജീവനായി
സ്വര്‍ഗീയ താതനോ, ജാതനായ്
ആത്മീയ ഭോജ്യമായ്,ജീവന്റ്റെ അപ്പമായി
ആ ദിവ്യ സൂനുവോ,സ്നേഹമായി...
സ്നേഹത്തിന്‍ നിറദീപമാണ് നീ,എന്നാളും...
സ്നേഹമാം മക്കള്‍ തന്‍ സാന്ത്വനവും ..
ആത്മാവിനുന്മേഷദായകനാണ് നീ...
ആത്മസ്വരൂപനാം സല്പിതാവേ....
നിത്യ ജീവന്റ്റെ, ഉറവിടമാണ് നീ..
സത്യത്തിന്‍ സാക്ഷിയാം,യേശുദേവാ ..
കനിവാണ് നീ നാഥാ, കൃപയാണ് നീ നാഥാ..
കാരുണ്യ കടലാകും, സ്നേഹതാതാ ...
വേദന തിങ്ങുന്ന ജീവിത യാത്രയില്‍ ..
വഴിവിളക്കാണു നീ, കരുണാമയാ..
ആശ്രിതര്‍ക്കെപ്പോഴും ആലംബമേകുന്ന...
ആശ്വാസദായകാ ,ജീവതാതാ ....
നന്ദിനി
Good poem.
ReplyDeleteWish you a good future.
Toni
thanks toni...
ReplyDeletewelcome to my blog
യേശുവിനെ വാഴ്ത്തുന്ന വരികളേതും പ്രിയം തന്നെ
ReplyDeletethank u so much...sathyaanwaeshi
ReplyDelete