ഒഴിഞ്ഞു മാറുന്നിതാ മനുഷ്യ വര്‍ഗ്ഗം
സ്വര്‍ഗീയ ഉണ്ണിക്കു സ്വാഗതമരുളുവാന്‍
ആരുമേയില്ലത് ദു:ഖകരം
സ്നേഹിച്ചു ജീവന്‍ വെടിയുവാന്‍ വന്നൊരാ
ഉണ്ണിക്കു ശയ്യയോ പുല്‍തൊട്ടിലും
കാലികള്‍ പോലും മനസ്സിലാക്കീടുന്ന
ഉണ്ണി തന്‍ മഹാത്മ്യം എത്ര ശ്രേഷ്ടം !
എളിമ തന് ഉറവിടം ആ കുടുംബം ..
ഏവര്‍ക്കും മാതൃക ആ കുടുംബം....
സ്നേഹമാണവരുടെ സര്‍വ്വ സ്വത്തും
കാരുണ്യമാണവരുടെ മുഖമുദ്രയും ....
രാജനാം നാഥന്റ്റെ തിരുമുമ്പി ലിന്നിതാ
പത്രാസു കാട്ടുന്നു മനുഷ്യ വര്‍ഗ്ഗം...
സൃഷ്ടിച്ച താതനു പുല്തൊഴുത്തും ...
സൃഷ്ട്ടിക്കു മാളിക വാസഗേഹം ...
സര്‍വ്വ നാശത്തിനും ഹേതുവായി മാറുന്ന
സമ്പത്തിന്‍ സ്ഥാനമാണ് ഒന്നാമത് ....
ഇന്നു കുടുംബത്തിന്‍ വിളക്കാണ് സമ്പത്ത് ..
സ്നേഹത്തിനടിസ്ഥാനമാണതു നിശ്ചയം ..!
തിരുക്കുടുംബത്തിന്റ്റെ ജീവിതം മഹനീയം ...
സമ്പത്തവര്‍ക്കെന്നും സ്നേഹ മാണെപ്പോഴും
യേശുവിന്‍ വളര്‍ത്തു പിതാവിന്റ്റെ നീതിയും ...
അമ്മ തന് വിശുദ്ധിയും കുടുംബത്തിന് അടിസ്ഥാനം ...
വിശുദ്ധരാം മക്കളാണെന്നും മാതാപിതാക്കള്‍ക്ക്
സമ്പത്ത് എന്നത് എത്രമേല്‍ സ്പഷ്ടവും ...!
ഉണ്ണിയേശുവിന്റ്റെ ജനനം ആ അമ്മയ്ക്ക് ...
തങ്ക കിരീട മായ് സ്വര്‍ഗീയ രാജ്ഞിയായി ...
യൌസേപ്പ് താതനോ..ഉണ്ണി യേശുവിന്റ്റെ
സാമീപ്യം എത്ര വിശുദ്ധി നിറഞ്ഞതായി ...
മരണ സമയത്ത് ലഭിച്ച സൌഭാഗ്യവും ...
താതന്റ്റെ ജീവിതം അര്‍ത്ഥ സംപുഷ്ടമായ് ...!
പുറമെ സ്നേഹിക്കുവാന്‍ കൊതിക്കും മനസ്സ് തന്‍
അവസ്ഥ ദയനീയം എത്രയോ കഷ്ടവും ...!
ആത്മാവിന്‍ സ്നേഹമാണെന്നാളും കരണീയം....
ആത്മാവിന് രക്ഷയോ ഉന്നതം .. ശ്രേഷ്ടവും ...!
കുടുംബങ്ങള്‍ ഒന്നിച്ചു സ്വര്‍ഗ്ഗ ത്തിലെത്തുന്ന
സൌഭാഗ്യം എത്ര മേല് സന്തോഷ ദായകം....!
സ്വര്‍ഗ്ഗീയ താതന്റ്റെ വലതു ഭാഗത്തായി
നിരക്കുന്ന കുടുംബമോ ..സ്വപ്ന സാഫല്ല്യവും....
നന്ദിനി
good.
ReplyDeleteA friend.
വായിച്ചു തീർക്കാനൊത്തില്ല നന്ദിനി.
ReplyDeleteകമന്റ് അടുത്ത വായനയിൽ
സ്നേഹപൂർവ്വം വിധു
dear friend...thanks a lot
ReplyDeleteനന്ദി വിധു ചേട്ടാ
നല്ല വാക്കുകള്‍, നല്ല അര്‍ത്ഥം, നല്ല ഭാവന, നല്ല കവിത...അഭിനന്ദനങ്ങള്‍
ReplyDelete