Wednesday, 18 January 2012

അഹം നിരീശ്വര ..

സ്പന്ദനം

ആയുധപ്രയോഗത്തില് ദൈവാശ്രയം ആദ്യം
നേട്ടം കൊതിക്കും ബഹുഭൂരിപക്ഷവും ..
കോട്ടം സംഭാവാര്‍ത്ഥം ആശ നിരാശയായ്
നിരീശ്വരവാദിയായ് ജന്മരൂപാന്തരം...
ദൈവനിന്ദയില്‍ മുഴങ്ങും സ്വരങ്ങളില്‍ ..
അഹം.. സ്വയമേവ ഈശ്വരതുല്യവും..
മറന്ന വഴികളും ഉയര്‍ന്ന നേട്ടങ്ങളും 
ബുദ്ധികൂര്‍മ്മതയായ് സ്വയാവരോധനം ...
ഏഴെഴുപതുതവണ ക്ഷമയതില്‍..
ഏറിടും നിന്ദകള്‍ നിരീശ്വര നാവിലും 
ദൈവകരുതലിന്‍ അന്ധാവഗണനത്തില്‍ ...
അറിവിനെ ആയുധമാക്കി പ്രയോഗത്തില്....‍ 
ഈശ്വരശക്തി ഉടവാളെടുക്കുമ്പോള്‍..
നിരീശ്വരന്‍ നീരിനായ്‌ വായ്‌ പിളര്ന്നീടുമ്പോള്‍ ...
കയ്പ്പുനീരാം കഷായ രസായനം ...
ചുരയ്ക്ക പാവയ്ക്ക സമാസമ ശമനിയും 
തുള്ളി ജലത്തിനായ്‌ വരളും ജന്മത്തിന്..
അസാന്നിദ്ധ്യം ...സുഹൃദ്ബന്ധുജന്മങ്ങള്‍ ....

നന്ദിനി    
   


Friday, 13 January 2012

അപേക്ഷ

സ്പന്ദനം 

അന്യര്‍ തന്‍ ആവശ്യം അനാവശ്യമാകുമ്പോള്..
അവ‍ഗണനാപാത്രമാം ഉപേക്ഷകള്‍..
അന്തരാത്മാവിന്‍ അപേക്ഷയാകുമ്പോള്‍...
അപേക്ഷ ഉപേക്ഷയെ ഉള്‍കൊള്ളുമ്പോള് ..
ഉപേക്ഷകള്‍ ഉള്‍വലിയുമ്പോള്‍ ...
ഉപേക്ഷിച്ചവര്‍ അപേക്ഷിക്കുമ്പോള്‍ ..
ഉത്തരം മുട്ടുന്ന ലോകനീതിയില്‍ ..
ഉത്തരം കാണുന്ന ദൈവനീതി ...
ഉത്തരോത്തരം ഉത്കര്‍ഷമേകുമ്പോള്‍..
അപേക്ഷയില്‍ ഉത്തരം കാണവേ...
അപേക്ഷാവഗണനം ദുഷ്ടശിരസ്സില്‍ ...
ആഴി കൂട്ടും നിസ്സംശയം...!

നന്ദിനി

Sunday, 11 December 2011

ദൈവാശ്രയബോധം

സ്പന്ദനം

ദൈവസമക്ഷത്തില് അര്‍പ്പിതമായോരാ
ആശ്രയബോധം വ്യതിചലിച്ചീടുമ്പോള്..
ആശ്രിതവത്സല താതന്‍ ഒരുക്കുന്നു
ദൈവാശ്രയബോധം അടിസ്ഥാനമാക്കുവാന്‍ ..
മഹാവിപത്ത് തന്‍ രൂപഭാവത്തിലായ്
അണിനിരന്നീടുന്ന തേങ്ങലിന്‍ നടുവിലായ് ..
ഉച്ചത്തില്‍ ഉരുവിടും ദൈവനാമത്തിലായ്
ആശ്രയബോധം ഉയിര്‍ത്തെഴുന്നേല്‍ക്കുമ്പോള്..
വിപത്തകലുന്നതും ശാന്തി നിറയുന്നതും
ദൈവകരുണയായ് കണ്ടരുളാനുള്ള  
വരമാണ് മുഖ്യം മനുജ ജന്മത്തിനു
ദൈവകൃപയതും ജന്മസാഫല്യവും ..

നന്ദിനി    ‍  ‍

Sunday, 27 November 2011

വിശുദ്ധി

സ്പന്ദനം

പഞ്ചെന്ദ്രിയങ്ങളാം
വാതായനങ്ങളില്‍ ..
ഹീനം എന്നെഴുതിയ
ബലഹീനതയെ  നാം ..
ദൈവപാദാന്തികത്തില്
കൊടുത്തെന്നാല്‍ ..
അനുഗ്രഹാശിസ്സുകള്‍
ബാഹ്യാന്തരികങ്ങളില്..
വാര്‍ത്തെടുക്കുന്നതോ ..
വിശുദ്ധ തലമുറ !

നന്ദിനി ‍ ‍

Tuesday, 1 November 2011

വിശ്വാസം

സ്പന്ദനം

വിശ്വാസവിളംബരം
മാത്രം വിശ്വാസിക്ക് ...
ആശ്വാസദായകം
എന്ന് നിനച്ചിടില് ...‍
പ്രവൃത്തി മറക്കുന്ന
വിശ്വാസം ക്ഷണിക്കുന്നു ...
ശ്വാസം നിലയ്ക്കും
വിപത്തുകള്‍ നിശ്ചയം !

നന്ദിനി

Sunday, 16 October 2011

സര്‍വ്വസമര്‍പ്പണം

സ്പന്ദനം

സമര്‍പ്പണ വഴികളില്‍ സ്നേഹം അനിവാര്യം
സ്നേഹരാഹിത്യം പ്രശ്നത്തിലാഴുമ്പോള്‍..
സര്‍വ്വസമര്‍പ്പണം വഴിത്തിരിവാകുന്നു
നിത്യമാം ജീവിത വഴിത്താര തന്നിലായ് ...
പൂര്‍ണ്ണ സമര്‍പ്പണം അര്‍ത്ഥമാക്കുന്നതോ ...
ദേഹ ദേഹീ സമര്‍പ്പണ സത്യത്തെ ..
മനസ്സ് മനസാക്ഷി തലങ്ങളില്‍ പോലുമാ
സമര്‍പ്പണ സത്യങ്ങള്‍ വാതില്‍ തുറക്കുന്നു ..
ബുദ്ധിയും ശക്തിയും അഹവും വിളമ്പുന്ന
തത്വങ്ങള്‍ പ്രബലത ചിന്താ വൈവിധ്യങ്ങള്...‍
തൃപാദ പങ്കജേ സര്‍വ്വസമര്‍പ്പണം
തൃത്തോളിലേറ്റുന്നു  മാനവരാശിയെ.

നന്ദിനി

Saturday, 15 October 2011

വചന വഴി

സ്പന്ദനം

ആ നാദധാരയില്‍ ലയനം പരിപൂര്‍ണ്ണം..
ആ ജീവ തന്തുവില്‍  പൂര്‍ണ്ണം സമര്‍പ്പണം ...
ആ ദിവ്യ തേജസ്സാം ജഗത്തിന്‍ അധിപതി ..
ജീവിത പന്ഥാവില്‍ മുക്തിസുധാകരം ...

ദിശകളില് മാറ്റങ്ങള്‍  കോടാനുകോടികള്‍ ..
തെറ്റുകള്‍ ശരികള്‍ വാഗ്വാദ വര്‍ഷങ്ങള്..
ലോക നീതി ഒരു ത്രാസ്സില്‍ ഒതുങ്ങുമ്പോള്‍ ..
ദൈവ നീതി തരും ജീവത് വചസ്സുകള്‍ ...


നന്ദിനി