Friday, 13 January 2012

അപേക്ഷ

സ്പന്ദനം 

അന്യര്‍ തന്‍ ആവശ്യം അനാവശ്യമാകുമ്പോള്..
അവ‍ഗണനാപാത്രമാം ഉപേക്ഷകള്‍..
അന്തരാത്മാവിന്‍ അപേക്ഷയാകുമ്പോള്‍...
അപേക്ഷ ഉപേക്ഷയെ ഉള്‍കൊള്ളുമ്പോള് ..
ഉപേക്ഷകള്‍ ഉള്‍വലിയുമ്പോള്‍ ...
ഉപേക്ഷിച്ചവര്‍ അപേക്ഷിക്കുമ്പോള്‍ ..
ഉത്തരം മുട്ടുന്ന ലോകനീതിയില്‍ ..
ഉത്തരം കാണുന്ന ദൈവനീതി ...
ഉത്തരോത്തരം ഉത്കര്‍ഷമേകുമ്പോള്‍..
അപേക്ഷയില്‍ ഉത്തരം കാണവേ...
അപേക്ഷാവഗണനം ദുഷ്ടശിരസ്സില്‍ ...
ആഴി കൂട്ടും നിസ്സംശയം...!

നന്ദിനി

5 comments:

  1. അപേക്ഷ നന്നായിട്ടുണ്ട്.
    ആശംസകളോടെ,
    സി.വി.തങ്കപ്പന്‍

    ReplyDelete
  2. ഉപേക്ഷ വരുത്താതെ അപേക്ഷകള്‍ ,പ്രാര്‍ഥനകള്‍ ,കര്‍മ്മങ്ങള്‍ ..അതാണല്ലോ നമ്മുടെ ആത്മീയശക്തി.ആശംസകള്‍ !

    ReplyDelete
  3. ആഴി കൂട്ടും, നിസ്സംശയം

    ReplyDelete

please post a comment