Friday 2 September 2011

മാനസാന്തരം

സ്പന്ദനം

ഉച്ച വെയിലിന്റ്റെ  ഉഗ്രമാം ചൂടേറ്റു
കേഴുന്ന ഭൂമിക്കു സാന്ത്വനമായിതാ ....
നാഥന്റ്റെ ചുടു നിണം ധാരയിലൊഴുകുന്നു ,
കാണുന്നു  ഞാനിതാ , നില്‍ക്കുന്നു  നിശ്ചലം !

വാടി തളര്‍ന്നൊരാ താമര തണ്ട് പോല്
തളരുന്നു പൂമേനി ,ഭാരിച്ച കുരിശിനാല്‍‍
പതറുന്ന ചുവടിനാല്‍ ,വീഴുന്ന നാഥനെ ...
കാണുന്നു ഞാനിതാ , നില്‍ക്കുന്നു നിശ്ചലം !

ശിരസ്സില്‍ തറച്ചോരാ, മുള്‍കിരീടത്താലെ
ഇറ്റിറ്റു വീഴുന്ന  രക്തത്തിന്‍  തുള്ളികള്‍ ,
കാഴ്ച മറയ്ക്കുന്നു , ഇടറുന്നു ചുവടുകള്‍
കാണുന്നു ഞാനിതാ , നില്‍ക്കുന്നു നിശ്ചലം !

അട്ടഹസിക്കുന്നു , പരിഹസിച്ചീടുന്നു...
തുപ്പുന്നു  നാഥന്റ്റെ തിരുമുഖത്തേയ്ക്കവര്‍...
ഹൃദയം നുറുങ്ങുന്നു, ഓടിയടുത്തു  ഞാന്‍ ..
എന്‍ പ്രിയ നാഥനെ ആശ്വസിപ്പിക്കുവാന്‍ ...

 ആശ്ചര്യഭരിതയായി  അത്ഭുതപ്പെട്ടു  ഞാന്
തിരു മുഖം  തന്നിലെ ശാന്തി  കണ്ടേഴ  ഞാന്‍‍
അനുതപിച്ചീടുന്നു, മാപ്പ് ചോദിക്കുന്നു ...
ഏറ്റു  പറയുന്നു , എന്നുടെ തെറ്റുകള്‍

ലോകത്തിന്‍ പാപമാം കുരിശും ചുമന്നു  
നടന്നു നീങ്ങുന്നോരാ  നാഥന്റ്റെ പിന്നിലായി
പോകുന്നു ഞാനിതാ ജീവിത ഭാരമായി
ചേര്‍ക്കണേ , എന്നെയും നിന്നുടെ  രാജ്യത്തില്‍ ....



നന്ദിനി