Thursday 10 September 2015

എന്തിന് ...?

സ്പന്ദനം 


ആകാശത്തിലൊളി മിന്നും
താരകമൊന്നു ചൊല്ലി ,
" എൻ ചിന്തകൾക്കെന്തുയരം ..
   എൻ സഹചാരികളോ ഉന്നതർ "

 
നിലാവൊളി   തൂകി നില്ക്കും
നീലത്തിങ്കൾ തലയാട്ടി
" ഇല്ലില്ല നിൻ  തിളക്കം
   എന്നരികിൽ നിഷ്പ്രഭം .."



രാക്കിളി പാട്ടിലലിയും
രാവിൻ മുകുളങ്ങളാർത്തു ..
" അരുണ തേജസ്സിൻ ഗാംഭീര്യം
   വർണ്ണനാതീതം അതുല്കൃഷ്ടം "


കിഴക്കു ദിക്കിൽ കുമ്പിടുവാൻ
കുനിഞ്ഞ ജ്ഞാനപുംഗവൻ ,
ചിന്തിച്ചോ , അതു  വെറും സൃഷ്ടി ..
താനോ,  കുശവൻ തൻ മണ്‍കുടം ..


പകർന്നേകിയ പരിമളം
ജീവശ്വാസമുതിർക്കവേ,
ദൈവകണത്തെ അറിയുവാൻ
താളുകൾ തിരയുവതെന്തിന് ?


ജീവാത്മാവിൻ സ്പന്ദനം
ഉള്ളിലുടെന്നതറിയവേ ...
മഹത് സൃഷ്ടിയാം മാനവൻ
സൃഷ്ടികളിലലയുവതെന്തിന് ?




നന്ദിനി




4 comments:

  1. കുറെ നാളായല്ലോ കണ്ടിട്ട്?
    കവിത ഇഷ്ടപ്പെട്ടു.
    നല്ല വരികള്‍
    ആശംസകള്‍

    ReplyDelete
  2. സൂര്യന്‍ ഉദിക്കുമ്പോള്‍ ചന്ദ്രനും താരങ്ങളും നിഷ്പ്രഭരാകും

    ReplyDelete
  3. പകർന്നേകിയ പരിമളം
    ജീവശ്വാസമുതിർക്കവേ,
    ദൈവകണത്തെ അറിയുവാൻ
    താളുകൾ തിരയുവതെന്തിന് ?
    സൂര്യനേ സ്നഹിക്കുന്ന ചങ്ങാതിയുടെ
    ആശംസകൾ.......

    ReplyDelete

please post a comment