Saturday, 1 April 2017

ഈശോ പറയുന്നു.. 1

ഒരു ഉപമ..
ഇഷ്ടിക കൊണ്ട് ഒരാൾ ഭിത്തി കെട്ടുന്നു.
തിന്മ കടന്നു കയറി ഒരു ഇഷ്ടിക തിരിച്ചു വയ്ക്കുന്നു.
അയാൾ അതറിയുന്നില്ല.
എന്നാൽ..
പണിയിപ്പിക്കുന്ന ആൾ അത് കാണുന്നു.
ആ ഭിത്തി തകർത്ത് വീണ്ടും അത് ക്രമമായി അയാൾ പണിയുന്നു.

അശുദ്ധി കടന്നു വരുമ്പോൾ..
തിരിഞ്ഞിരിക്കുന്ന ഇഷ്ടികകൾ കാണുന്ന മാത്രയിൽ  
അറിയുന്ന സമയത്ത്..
ആ തിരിച്ചറിവ് ഉണ്ടാകുമ്പോൾ..
എന്റെ ദൈവമേ എന്നു വിളിച്ചു കർത്താവിന് ഏൽപ്പിച്ചു കൊടുക്കുമ്പോൾ..

ആ ഇഷ്ടികയുടെ ഇരിപ്പുവശം എളുപ്പത്തിൽ ശരിയാക്കാൻ
സാധിക്കുന്നു.
എന്നാൽ...
നാം ആ തിരിഞ്ഞിരിക്കുന്ന ഇഷ്ടിക അവഗണിച്ചു വീണ്ടും
മുന്നോട്ട് പോകുമ്പോൾ..
പണിയിക്കുന്ന ആൾ വന്ന് ആ ഭിത്തി തന്നെ പൊളിച്ചുകളഞ്ഞ്
പുതിയവ പണിയുന്നു..

അതിനാൽ ജാഗ്രതയോടെ ജീവിക്കുവിൻ..
തിന്മ ജീവിതത്തിൽ കടന്നു വരാൻ സാഹചര്യം ഉണ്ടാക്കാതിരിക്കുക.

നന്ദിനി


Thursday, 10 September 2015

എന്തിന് ...?

സ്പന്ദനം 


ആകാശത്തിലൊളി മിന്നും
താരകമൊന്നു ചൊല്ലി ,
" എൻ ചിന്തകൾക്കെന്തുയരം ..
   എൻ സഹചാരികളോ ഉന്നതർ "

 
നിലാവൊളി   തൂകി നില്ക്കും
നീലത്തിങ്കൾ തലയാട്ടി
" ഇല്ലില്ല നിൻ  തിളക്കം
   എന്നരികിൽ നിഷ്പ്രഭം .."



രാക്കിളി പാട്ടിലലിയും
രാവിൻ മുകുളങ്ങളാർത്തു ..
" അരുണ തേജസ്സിൻ ഗാംഭീര്യം
   വർണ്ണനാതീതം അതുല്കൃഷ്ടം "


കിഴക്കു ദിക്കിൽ കുമ്പിടുവാൻ
കുനിഞ്ഞ ജ്ഞാനപുംഗവൻ ,
ചിന്തിച്ചോ , അതു  വെറും സൃഷ്ടി ..
താനോ,  കുശവൻ തൻ മണ്‍കുടം ..


പകർന്നേകിയ പരിമളം
ജീവശ്വാസമുതിർക്കവേ,
ദൈവകണത്തെ അറിയുവാൻ
താളുകൾ തിരയുവതെന്തിന് ?


ജീവാത്മാവിൻ സ്പന്ദനം
ഉള്ളിലുടെന്നതറിയവേ ...
മഹത് സൃഷ്ടിയാം മാനവൻ
സൃഷ്ടികളിലലയുവതെന്തിന് ?




നന്ദിനി




Monday, 15 October 2012

വീണ്ടും മുന്നോട്ട്

സ്പന്ദനം
 
പരീക്ഷണങ്ങളില്‍ തളരാതെ പോക നാം
വീക്ഷണങ്ങളില്‍ മുറുകെ പിടിക്ക നാം
പരീക്ഷയില്‍ ശ്രേഷ്ഠ വിജയം വരിക്ക് നാം
ഇല്ലായ്മയില്‍ പതറാതെ മുന്നോട്ട് പോക നാം ....
 
മുന്നോട്ട് പതറാതെ നില ഉറപ്പിക്കുവാന്‍
ദൈവ സ്നേഹത്തെ മുറുകെ പിടിക്ക നാം ...
പരീക്ഷണം വിജയ പരീക്ഷയായ് കണ്ട്
തളരാതെ ദൈവത്തെ വിളിച്ചപേക്ഷിക്ക നാം ...
 
ലോകദൃഷ്ടിയില്‍ ഒന്നുമില്ലയ്മകള്‍
ദൈവകണ്‍ കോണില് വാഗ്ദത്ത ഭൂമികള്‍ ...
മുന്നോട്ട് പോയിടാം വിശ്വാസ തേരേറി
ഇല്ലായ്മയില്‍ തന്ന മന്നയെ ഓര്‍ത്തിടം ...
 
നന്ദിനി ‍

Wednesday, 22 February 2012

ദൈവനാമ മഹത്വം

സ്പന്ദനം



നീതിന്യായങ്ങളും  കാര്യകാരണവും
മനസ്സിലിടം നേടി മനുഷ്യന്‍ വഴി മാറും ..
മാറിടും ഈലോക ശക്തി കേന്ദ്രങ്ങളാം
ആഴിപരപ്പും    ചുഴലി കൊടുങ്കാറ്റും ..
ആടിയുലയുന്ന കാറ്റിലും കോളിലും
വഞ്ചിയില്‍ നിന്നും പുറപ്പെട്ട കല്പന  .
ശാന്തമാക്കി കുളിര്‍ തെന്നലായ് മാറിയ
അലറുന്ന കാറ്റും അഗാധമാം ആഴിയും ..
പുറത്തു വരിക എന്നോതിയ നാമത്തില്‍
മരിച്ചവന്‍ മറ നീക്കി പുറത്തു കടന്നതും ...
ചരിത്രത്തിലിടം നേടി മഹത്വം വരിച്ചോരാ .
ശ്രീയേശു നാമം മുഴങ്ങുന്ന വേളയില്‍ ....
കല്ലുകളാര്‍ക്കുന്നു  പ്രപഞ്ചം നമിക്കുന്നു
ജഗത്തിന്‍ നിയന്താവം ആ മഹാ ശക്തിയെ...


നന്ദിനി

Monday, 13 February 2012

ഓടി എത്തും പിതാവ്

സ്പന്ദനം

പാപപങ്കിലമായൊരീ ലോകത്തില്‍
പാപം വെടിയും തിരിച്ചുവരവുകള്...‍
അനന്തസ്നേഹത്തിന്‍ ഉറവയാം ദൈവത്തിന്‍
അനര്‍ഗ്ഗളമായ വാത്സല്യധാരയില്‍...
ഓടി എത്തും പിതാവിന്‍ കരങ്ങളില്‍
ശാന്തി നുകരുന്നു ധൂര്‍ത്തമനസ്സുകള്‍ ..


നന്ദിനി

Wednesday, 18 January 2012

അഹം നിരീശ്വര ..

സ്പന്ദനം

ആയുധപ്രയോഗത്തില് ദൈവാശ്രയം ആദ്യം
നേട്ടം കൊതിക്കും ബഹുഭൂരിപക്ഷവും ..
കോട്ടം സംഭാവാര്‍ത്ഥം ആശ നിരാശയായ്
നിരീശ്വരവാദിയായ് ജന്മരൂപാന്തരം...
ദൈവനിന്ദയില്‍ മുഴങ്ങും സ്വരങ്ങളില്‍ ..
അഹം.. സ്വയമേവ ഈശ്വരതുല്യവും..
മറന്ന വഴികളും ഉയര്‍ന്ന നേട്ടങ്ങളും 
ബുദ്ധികൂര്‍മ്മതയായ് സ്വയാവരോധനം ...
ഏഴെഴുപതുതവണ ക്ഷമയതില്‍..
ഏറിടും നിന്ദകള്‍ നിരീശ്വര നാവിലും 
ദൈവകരുതലിന്‍ അന്ധാവഗണനത്തില്‍ ...
അറിവിനെ ആയുധമാക്കി പ്രയോഗത്തില്....‍ 
ഈശ്വരശക്തി ഉടവാളെടുക്കുമ്പോള്‍..
നിരീശ്വരന്‍ നീരിനായ്‌ വായ്‌ പിളര്ന്നീടുമ്പോള്‍ ...
കയ്പ്പുനീരാം കഷായ രസായനം ...
ചുരയ്ക്ക പാവയ്ക്ക സമാസമ ശമനിയും 
തുള്ളി ജലത്തിനായ്‌ വരളും ജന്മത്തിന്..
അസാന്നിദ്ധ്യം ...സുഹൃദ്ബന്ധുജന്മങ്ങള്‍ ....

നന്ദിനി    
   


Friday, 13 January 2012

അപേക്ഷ

സ്പന്ദനം 

അന്യര്‍ തന്‍ ആവശ്യം അനാവശ്യമാകുമ്പോള്..
അവ‍ഗണനാപാത്രമാം ഉപേക്ഷകള്‍..
അന്തരാത്മാവിന്‍ അപേക്ഷയാകുമ്പോള്‍...
അപേക്ഷ ഉപേക്ഷയെ ഉള്‍കൊള്ളുമ്പോള് ..
ഉപേക്ഷകള്‍ ഉള്‍വലിയുമ്പോള്‍ ...
ഉപേക്ഷിച്ചവര്‍ അപേക്ഷിക്കുമ്പോള്‍ ..
ഉത്തരം മുട്ടുന്ന ലോകനീതിയില്‍ ..
ഉത്തരം കാണുന്ന ദൈവനീതി ...
ഉത്തരോത്തരം ഉത്കര്‍ഷമേകുമ്പോള്‍..
അപേക്ഷയില്‍ ഉത്തരം കാണവേ...
അപേക്ഷാവഗണനം ദുഷ്ടശിരസ്സില്‍ ...
ആഴി കൂട്ടും നിസ്സംശയം...!

നന്ദിനി