Wednesday, 18 January 2012

അഹം നിരീശ്വര ..

സ്പന്ദനം

ആയുധപ്രയോഗത്തില് ദൈവാശ്രയം ആദ്യം
നേട്ടം കൊതിക്കും ബഹുഭൂരിപക്ഷവും ..
കോട്ടം സംഭാവാര്‍ത്ഥം ആശ നിരാശയായ്
നിരീശ്വരവാദിയായ് ജന്മരൂപാന്തരം...
ദൈവനിന്ദയില്‍ മുഴങ്ങും സ്വരങ്ങളില്‍ ..
അഹം.. സ്വയമേവ ഈശ്വരതുല്യവും..
മറന്ന വഴികളും ഉയര്‍ന്ന നേട്ടങ്ങളും 
ബുദ്ധികൂര്‍മ്മതയായ് സ്വയാവരോധനം ...
ഏഴെഴുപതുതവണ ക്ഷമയതില്‍..
ഏറിടും നിന്ദകള്‍ നിരീശ്വര നാവിലും 
ദൈവകരുതലിന്‍ അന്ധാവഗണനത്തില്‍ ...
അറിവിനെ ആയുധമാക്കി പ്രയോഗത്തില്....‍ 
ഈശ്വരശക്തി ഉടവാളെടുക്കുമ്പോള്‍..
നിരീശ്വരന്‍ നീരിനായ്‌ വായ്‌ പിളര്ന്നീടുമ്പോള്‍ ...
കയ്പ്പുനീരാം കഷായ രസായനം ...
ചുരയ്ക്ക പാവയ്ക്ക സമാസമ ശമനിയും 
തുള്ളി ജലത്തിനായ്‌ വരളും ജന്മത്തിന്..
അസാന്നിദ്ധ്യം ...സുഹൃദ്ബന്ധുജന്മങ്ങള്‍ ....

നന്ദിനി    
   


3 comments:

  1. നന്നായിരിക്കുന്നു.
    ആശംസകളോടെ,
    സി.വി.തങ്കപ്പന്‍

    ReplyDelete
  2. ഇവിടെ ഇതാദ്യം
    ഒന്ന് ചുറ്റിക്കറങ്ങി
    മൊത്തത്തില്‍ നന്നായിട്ടുണ്ട്
    വീണ്ടും വരാം,
    എഴുതുക
    അറിയിക്കുക
    പിന്നൊരു കാര്യം
    ഒപ്പം ചേര്‍ത്തിരിക്കുന്ന ചിത്രം
    ശ്രദ്ധിച്ചോ, അത് copyright ഉള്ളതാണ്
    അതിനു പുറത്തെ cross lines ശ്രദ്ധിക്കുക
    അത് മാറ്റി മറ്റൊരു ചിത്രം sxc.com നിന്ന്
    തന്നെ തിരയുക ചേര്‍ക്കുക.
    ആശംസകള്‍

    ReplyDelete
  3. ആയുധപ്രയോഗത്തില് ദൈവാശ്രയം ആദ്യം
    നേട്ടം കൊതിക്കും ബഹുഭൂരിപക്ഷവും ..
    കോട്ടം സംഭാവാര്‍ത്ഥം ആശ നിരാശയായ്
    നിരീശ്വരവാദിയായ് ജന്മരൂപാന്തരം.

    ReplyDelete

please post a comment