Sunday, 27 November 2011
Tuesday, 1 November 2011
Sunday, 16 October 2011
സര്‍വ്വസമര്‍പ്പണം
സ്പന്ദനം
സമര്‍പ്പണ വഴികളില്‍ സ്നേഹം അനിവാര്യം
സ്നേഹരാഹിത്യം പ്രശ്നത്തിലാഴുമ്പോള്‍..
സര്‍വ്വസമര്‍പ്പണം വഴിത്തിരിവാകുന്നു
നിത്യമാം ജീവിത വഴിത്താര തന്നിലായ് ...
പൂര്‍ണ്ണ സമര്‍പ്പണം അര്‍ത്ഥമാക്കുന്നതോ ...
ദേഹ ദേഹീ സമര്‍പ്പണ സത്യത്തെ ..
മനസ്സ് മനസാക്ഷി തലങ്ങളില്‍ പോലുമാ
സമര്‍പ്പണ സത്യങ്ങള്‍ വാതില്‍ തുറക്കുന്നു ..
ബുദ്ധിയും ശക്തിയും അഹവും വിളമ്പുന്ന
തത്വങ്ങള്‍ പ്രബലത ചിന്താ വൈവിധ്യങ്ങള്...
തൃപാദ പങ്കജേ സര്‍വ്വസമര്‍പ്പണം
തൃത്തോളിലേറ്റുന്നു മാനവരാശിയെ.
നന്ദിനി
Saturday, 15 October 2011
വചന വഴി
സ്പന്ദനം
ആ നാദധാരയില്‍ ലയനം പരിപൂര്‍ണ്ണം..
ആ ജീവ തന്തുവില്‍ പൂര്‍ണ്ണം സമര്‍പ്പണം ...
ആ ദിവ്യ തേജസ്സാം ജഗത്തിന്‍ അധിപതി ..
ജീവിത പന്ഥാവില്‍ മുക്തിസുധാകരം ...
ദിശകളില് മാറ്റങ്ങള്‍ കോടാനുകോടികള്‍ ..
തെറ്റുകള്‍ ശരികള്‍ വാഗ്വാദ വര്‍ഷങ്ങള്..
ലോക നീതി ഒരു ത്രാസ്സില്‍ ഒതുങ്ങുമ്പോള്‍ ..
ദൈവ നീതി തരും ജീവത് വചസ്സുകള്‍ ...
നന്ദിനി
Saturday, 1 October 2011
Friday, 2 September 2011
മാനസാന്തരം
സ്പന്ദനം
ഉച്ച വെയിലിന്റ്റെ ഉഗ്രമാം ചൂടേറ്റു
കേഴുന്ന ഭൂമിക്കു സാന്ത്വനമായിതാ ....
നാഥന്റ്റെ ചുടു നിണം ധാരയിലൊഴുകുന്നു ,
കാണുന്നു ഞാനിതാ , നില്‍ക്കുന്നു നിശ്ചലം !
വാടി തളര്‍ന്നൊരാ താമര തണ്ട് പോല്
തളരുന്നു പൂമേനി ,ഭാരിച്ച കുരിശിനാല്‍
പതറുന്ന ചുവടിനാല്‍ ,വീഴുന്ന നാഥനെ ...
കാണുന്നു ഞാനിതാ , നില്‍ക്കുന്നു നിശ്ചലം !
ശിരസ്സില്‍ തറച്ചോരാ, മുള്‍കിരീടത്താലെ
ഇറ്റിറ്റു വീഴുന്ന രക്തത്തിന്‍ തുള്ളികള്‍ ,
കാഴ്ച മറയ്ക്കുന്നു , ഇടറുന്നു ചുവടുകള്‍
കാണുന്നു ഞാനിതാ , നില്‍ക്കുന്നു നിശ്ചലം !
അട്ടഹസിക്കുന്നു , പരിഹസിച്ചീടുന്നു...
തുപ്പുന്നു നാഥന്റ്റെ തിരുമുഖത്തേയ്ക്കവര്‍...
ഹൃദയം നുറുങ്ങുന്നു, ഓടിയടുത്തു ഞാന്‍ ..
എന്‍ പ്രിയ നാഥനെ ആശ്വസിപ്പിക്കുവാന്‍ ...
ആശ്ചര്യഭരിതയായി അത്ഭുതപ്പെട്ടു ഞാന്
തിരു മുഖം തന്നിലെ ശാന്തി കണ്ടേഴ ഞാന്‍
അനുതപിച്ചീടുന്നു, മാപ്പ് ചോദിക്കുന്നു ...
ഏറ്റു പറയുന്നു , എന്നുടെ തെറ്റുകള്‍
ലോകത്തിന്‍ പാപമാം കുരിശും ചുമന്നു
നടന്നു നീങ്ങുന്നോരാ നാഥന്റ്റെ പിന്നിലായി
പോകുന്നു ഞാനിതാ ജീവിത ഭാരമായി
ചേര്‍ക്കണേ , എന്നെയും നിന്നുടെ രാജ്യത്തില്‍ ....
നന്ദിനി
Friday, 19 August 2011
അന്ത്യവിധി
സ്പന്ദനം
സൂര്യന്‍ മുഖം പൊത്തി,അനീതി പുഷ്പ്പിക്കുന്നു ...
ചന്ദ്രന്‍ ഇരുളുന്നു,അക്രമം പെരുകുന്നു ...
വെന്തുരുകുന്നിതാ ...മൂലപദാര്‍ത്ഥങ്ങള്...
ദുഷ്ടത ദണ്‍ഡായി മാറ്റിയ മര്‍ത്യര്‍ക്ക്
ആസന്നമാകുന്ന ഭീകരമാം ദിനം ...!
കാനനം തന്നിലെ മുന്തിരി തണ്ടിനെ ..
വെട്ടിയരിഞ്ഞിട്ടു ചുട്ടെരിക്കുന്ന പോല്‍
കൈവെടിയുന്നിതാ ദുഷ്ടരെയൊക്കെയും
സര്‍വ്വസൃഷ്ടാവാം ജഗത്പിതാവിന്നിതാ
അന്ത്യവിധിയെന്ന മഹാദിനത്തില്‍ .....
ആയിരം സൂര്യന്മാര്‍ തന് പ്രഭയാല്‍
ആഗതനാകുന്നു ലോകനാഥന്‍ ...
അകമ്പടിയേകുന്നു സ്വര്‍ഗ്ഗ ദൂതര്‍ ...
സര്‍വ്വസമ്പത്തിന് ഉടയവനായൊരാ..
രാജാധിരാജനാം ജഗദീശനെ ..
വാന മേഘങ്ങളില്‍ ആഗതനായൊരാ..
പൊന്നു നാഥനെ എതിരേല്ക്കുവാന്
മാലാഖ വൃന്ദത്തിന്‍ ..നല്സ്തുതികള്
വാനിടം തന്നിലും ..ഭൂതലം തന്നിലും..
ആഘോഷമോടെ മുഴങ്ങുന്നിതാ ...
കാഹളം മുഴങ്ങുന്നു ..സ്തുതികള്‍ ഉയരുന്നു ...
മര്‍ത്യഗണത്തിന്‍ മഹാവിധിക്കായ് ...
ഒരുങ്ങുന്നു വാനവും ഭൂതലവും ...
ഭൂമിയോ തന്നിലെ മൃതരെ നല്‍കീടുന്നു ..
അഗാധമാം ആഴിയോ ..തന്നിലെയും
ഭൂതലം തന്നിലെ മഹത് സൃഷ്ടിയാം മര്‍ത്യര്‍
അന്ത്യവിധിക്കായി അണിനിരന്നു ....
ഈ ലോകജീവിത നന്മകള്‍ തിന്മകള്‍
ഓരോന്നോരോന്നായി ഓര്‍ത്തിടുമ്പോള്
ഉള്ളില്‍ മുഴങ്ങുന്ന വിധിവാചകത്തിലായ്
ഇടം വലം ഭാഗേ നിരന്നിടുമ്പോള്‍
ജീവനും മരണവും പുണര്ന്നിടുമ്പോള്‍
ആഹ്ലാദചിത്തരായ് സന്തോഷഭരിതരായി
സ്തുതിക്കുന്നു പുകഴ്ത്തുന്നു വലതുഭാഗം ...
നിത്യ നിരാശയില് ആണ്ടു പോകുന്നിതാ
ഇടതു ഭാഗത്തിലെ മര്‍ത്യഗണം...
അന്ത്യവിധിയാം മഹാദിനത്തില്
സ്വര്‍ഗ്ഗവും നരകവും നന്മയും തിന്മയും
ഏറ്റുവാങ്ങുന്നോരാ മര്‍ത്യ ഗണം ...
തന്നുടെ ചെയ്തികള്‍ ,ജീവിതരീതികള്‍ ..
സന്തോഷ സന്താപമേകിടുന്നു....
ജീവനും മരണവും പുല്കിടുന്നു ...
നന്ദിനി
Subscribe to:
Posts (Atom)






