Wednesday, 18 January 2012

അഹം നിരീശ്വര ..

സ്പന്ദനം

ആയുധപ്രയോഗത്തില് ദൈവാശ്രയം ആദ്യം
നേട്ടം കൊതിക്കും ബഹുഭൂരിപക്ഷവും ..
കോട്ടം സംഭാവാര്‍ത്ഥം ആശ നിരാശയായ്
നിരീശ്വരവാദിയായ് ജന്മരൂപാന്തരം...
ദൈവനിന്ദയില്‍ മുഴങ്ങും സ്വരങ്ങളില്‍ ..
അഹം.. സ്വയമേവ ഈശ്വരതുല്യവും..
മറന്ന വഴികളും ഉയര്‍ന്ന നേട്ടങ്ങളും 
ബുദ്ധികൂര്‍മ്മതയായ് സ്വയാവരോധനം ...
ഏഴെഴുപതുതവണ ക്ഷമയതില്‍..
ഏറിടും നിന്ദകള്‍ നിരീശ്വര നാവിലും 
ദൈവകരുതലിന്‍ അന്ധാവഗണനത്തില്‍ ...
അറിവിനെ ആയുധമാക്കി പ്രയോഗത്തില്....‍ 
ഈശ്വരശക്തി ഉടവാളെടുക്കുമ്പോള്‍..
നിരീശ്വരന്‍ നീരിനായ്‌ വായ്‌ പിളര്ന്നീടുമ്പോള്‍ ...
കയ്പ്പുനീരാം കഷായ രസായനം ...
ചുരയ്ക്ക പാവയ്ക്ക സമാസമ ശമനിയും 
തുള്ളി ജലത്തിനായ്‌ വരളും ജന്മത്തിന്..
അസാന്നിദ്ധ്യം ...സുഹൃദ്ബന്ധുജന്മങ്ങള്‍ ....

നന്ദിനി    
   


Friday, 13 January 2012

അപേക്ഷ

സ്പന്ദനം 

അന്യര്‍ തന്‍ ആവശ്യം അനാവശ്യമാകുമ്പോള്..
അവ‍ഗണനാപാത്രമാം ഉപേക്ഷകള്‍..
അന്തരാത്മാവിന്‍ അപേക്ഷയാകുമ്പോള്‍...
അപേക്ഷ ഉപേക്ഷയെ ഉള്‍കൊള്ളുമ്പോള് ..
ഉപേക്ഷകള്‍ ഉള്‍വലിയുമ്പോള്‍ ...
ഉപേക്ഷിച്ചവര്‍ അപേക്ഷിക്കുമ്പോള്‍ ..
ഉത്തരം മുട്ടുന്ന ലോകനീതിയില്‍ ..
ഉത്തരം കാണുന്ന ദൈവനീതി ...
ഉത്തരോത്തരം ഉത്കര്‍ഷമേകുമ്പോള്‍..
അപേക്ഷയില്‍ ഉത്തരം കാണവേ...
അപേക്ഷാവഗണനം ദുഷ്ടശിരസ്സില്‍ ...
ആഴി കൂട്ടും നിസ്സംശയം...!

നന്ദിനി