Friday 19 August 2011

അന്ത്യവിധി

സ്പന്ദനം

 
സൂര്യന്‍ മുഖം പൊത്തി,അനീതി പുഷ്പ്പിക്കുന്നു ...
ചന്ദ്രന്‍  ഇരുളുന്നു,അക്രമം  പെരുകുന്നു ...
വെന്തുരുകുന്നിതാ ...മൂലപദാര്‍ത്ഥങ്ങള്...
ദുഷ്ടത  ദണ്‍ഡായി   മാറ്റിയ മര്‍ത്യര്‍ക്ക്
ആസന്നമാകുന്ന  ഭീകരമാം ദിനം ...!‍  

 

കാനനം തന്നിലെ മുന്തിരി തണ്ടിനെ ..
 വെട്ടിയരിഞ്ഞിട്ടു ചുട്ടെരിക്കുന്ന പോല്‍
കൈവെടിയുന്നിതാ ദുഷ്ടരെയൊക്കെയും
സര്‍വ്വസൃഷ്ടാവാം  ജഗത്പിതാവിന്നിതാ
അന്ത്യവിധിയെന്ന  മഹാദിനത്തില്‍ .....


ആയിരം  സൂര്യന്മാര്‍ തന് പ്രഭയാല്‍
ആഗതനാകുന്നു   ലോകനാഥന്‍ ...
അകമ്പടിയേകുന്നു സ്വര്‍ഗ്ഗ ദൂതര്‍ ...
സര്‍വ്വസമ്പത്തിന് ‍ ഉടയവനായൊരാ..
രാജാധിരാജനാം  ജഗദീശനെ ..
വാന മേഘങ്ങളില്‍  ആഗതനായൊരാ..
പൊന്നു നാഥനെ എതിരേല്ക്കുവാന്
മാലാഖ വൃന്ദത്തിന്‍ ..നല്സ്തുതികള്
വാനിടം തന്നിലും ..ഭൂതലം തന്നിലും‍..
ആഘോഷമോടെ   മുഴങ്ങുന്നിതാ ...

കാഹളം മുഴങ്ങുന്നു ..സ്തുതികള്‍ ഉയരുന്നു ...
മര്‍ത്യഗണത്തിന്‍ മഹാവിധിക്കായ് ...

ഒരുങ്ങുന്നു വാനവും ഭൂതലവും ...
ഭൂമിയോ തന്നിലെ മൃതരെ നല്‍കീടുന്നു ..
അഗാധമാം ആഴിയോ ..തന്നിലെയും
ഭൂതലം തന്നിലെ മഹത് സൃഷ്ടിയാം  മര്‍ത്യര്‍
അന്ത്യവിധിക്കായി  അണിനിരന്നു ....

ഈ ലോകജീവിത നന്മകള്‍ തിന്മകള്‍
ഓരോന്നോരോന്നായി ഓര്‍ത്തിടുമ്പോള്
ഉള്ളില്‍ മുഴങ്ങുന്ന വിധിവാചകത്തിലായ്
ഇടം വലം ഭാഗേ നിരന്നിടുമ്പോള്‍
ജീവനും മരണവും പുണര്ന്നിടുമ്പോള്‍

 
ആഹ്ലാദചിത്തരായ് സന്തോഷഭരിതരായി
സ്തുതിക്കുന്നു പുകഴ്ത്തുന്നു വലതുഭാഗം ...
നിത്യ നിരാശയില് ആണ്ടു പോകുന്നിതാ
ഇടതു ഭാഗത്തിലെ മര്‍ത്യഗണം...
അന്ത്യവിധിയാം മഹാദിനത്തില്
‍ സ്വര്‍ഗ്ഗവും നരകവും നന്മയും തിന്മയും
ഏറ്റുവാങ്ങുന്നോരാ മര്‍ത്യ ഗണം ...
തന്നുടെ ചെയ്തികള്‍ ,ജീവിതരീതികള്‍ ..
സന്തോഷ സന്താപമേകിടുന്നു....
ജീവനും മരണവും പുല്കിടുന്നു ...
 
 
 
നന്ദിനി



8 comments:

  1. പ്രിയ കവയിത്രി...എത്രമാത്രം വശ്യമാണ് ഓരോ വാക്കും വരികളും.ദൈവചിന്തയും അതിനോടുള്ള ആത്മാര്‍ത്ഥതയും ത്രസിക്കുന്ന കവിതക്കും കവിക്കും ഒരായിരം ആശംസകള്‍ !

    ReplyDelete
  2. മുഹമ്മദ്‌ സര്‍ ,
    ഒരുപാടു നന്ദി ...
    ഒത്തിരി സന്തോഷം തോന്നി കമന്റ്‌ വായിച്ചപ്പോള്‍ .
    വീണ്ടും സ്വാഗതം ...

    ReplyDelete
  3. നന്ദിനി, നന്നായിരിക്കുന്നു.

    ReplyDelete
  4. നന്ദിനി, നന്നായിരിക്കുന്നു.

    ReplyDelete
  5. ലോകത്ത് അക്രമം പെരുകുകയാണ്. അന്ത്യവിധിയെന്നൊന്ന് പലരും ഓര്‍ക്കുന്നില്ല. അവര്‍ അനുഭവിക്കാനിരിക്കുന്നതേയുള്ളു. ആത്മീയമായ ഒരു ദര്‍ശനം ഈ കവിതയിലുടനീളം ഉണ്ട്. വായിച്ചു പോവാന്‍ പറ്റുന്ന പദങ്ങള്‍.

    ReplyDelete
  6. കവിതയേക്കാള്‍ ഒരു പ്രാര്‍ത്ഥന പോലെ ഹൃദ്യമായി വായിച്ചു...അഭിനന്ദനങ്ങള്‍...

    അതിലേറെ സന്തോഷിപ്പിച്ചത് മറിയമ്മയുടെ മകള്‍ എന്ന അറിവ് ആണ്..ഇപ്പൊ നാട്ടില്‍ വന്നപ്പോള്‍ മനോരമയില്‍ വിശദമായി വാര്‍ത്ത‍ വായിച്ചിരുന്നു....എന്നാലും സഖറിയയെ വരെ അച്ഛന്‍ പറ്റിച്ചു എന്ന് വായിച്ചപ്പോള്‍ ചിരി വന്നു പോയി..ഹൃദ്യമായ സാഹിത്യ വാസന നര്‍മ ബോധതോടൊപ്പം ഉണ്ടെന്നു മനസ്സിലായി....എല്ലാ ആശംസകളും..

    ReplyDelete
  7. കേരളദാസനുണ്ണി- ഒത്തിരി സന്തോഷം
    എന്റെ ലോകം ..വീണ്ടും സ്വാഗതം ...ഒരുപാട് നന്ദി welcome to my blog

    ReplyDelete

please post a comment