Sunday, 16 October 2011

സര്‍വ്വസമര്‍പ്പണം

സ്പന്ദനം

സമര്‍പ്പണ വഴികളില്‍ സ്നേഹം അനിവാര്യം
സ്നേഹരാഹിത്യം പ്രശ്നത്തിലാഴുമ്പോള്‍..
സര്‍വ്വസമര്‍പ്പണം വഴിത്തിരിവാകുന്നു
നിത്യമാം ജീവിത വഴിത്താര തന്നിലായ് ...
പൂര്‍ണ്ണ സമര്‍പ്പണം അര്‍ത്ഥമാക്കുന്നതോ ...
ദേഹ ദേഹീ സമര്‍പ്പണ സത്യത്തെ ..
മനസ്സ് മനസാക്ഷി തലങ്ങളില്‍ പോലുമാ
സമര്‍പ്പണ സത്യങ്ങള്‍ വാതില്‍ തുറക്കുന്നു ..
ബുദ്ധിയും ശക്തിയും അഹവും വിളമ്പുന്ന
തത്വങ്ങള്‍ പ്രബലത ചിന്താ വൈവിധ്യങ്ങള്...‍
തൃപാദ പങ്കജേ സര്‍വ്വസമര്‍പ്പണം
തൃത്തോളിലേറ്റുന്നു  മാനവരാശിയെ.

നന്ദിനി

Saturday, 15 October 2011

വചന വഴി

സ്പന്ദനം

ആ നാദധാരയില്‍ ലയനം പരിപൂര്‍ണ്ണം..
ആ ജീവ തന്തുവില്‍  പൂര്‍ണ്ണം സമര്‍പ്പണം ...
ആ ദിവ്യ തേജസ്സാം ജഗത്തിന്‍ അധിപതി ..
ജീവിത പന്ഥാവില്‍ മുക്തിസുധാകരം ...

ദിശകളില് മാറ്റങ്ങള്‍  കോടാനുകോടികള്‍ ..
തെറ്റുകള്‍ ശരികള്‍ വാഗ്വാദ വര്‍ഷങ്ങള്..
ലോക നീതി ഒരു ത്രാസ്സില്‍ ഒതുങ്ങുമ്പോള്‍ ..
ദൈവ നീതി തരും ജീവത് വചസ്സുകള്‍ ...


നന്ദിനി

Saturday, 1 October 2011

നന്ദികേട്‌

സ്പന്ദനം

ജീവിതം തന്നെ മഹാദാനമെന്നത്
മറക്കുന്ന ലോകം പറയുന്ന ന്യായങ്ങള്‍
നിരീശ്വരവാദികള് നിരത്തുന്ന വാദങ്ങള്‍
സൃഷ്ടിച്ച താതനു പഴികള്‍ നിരവധി ...

ഒരു കള്ളസാക്ഷ്യം പകര്‍ന്ന വിഷത്തിലായ്
കുരിശുമരണം വിജയം വരിച്ചപ്പോള്‍
കുരിശുകള്‍ അനവധി തത്വങ്ങള്‍ നിരവധി
ഇന്നു സാക്ഷ്യങ്ങളോ...കുരിശുമരണങ്ങള്.


നന്ദിനി ‍